---
title: "മുഖ്യമന്ത്രി നേരിട്ടെത്തി വിശദാംശങ്ങൾ നൽകട്ടെ, എന്നിട്ട് ബില്ലുകളിൽ ഒപ്പിടാം ; നിലപാടിലുറച്ച്  ഗവർണർ"
english_title: "Let the Chief Minister come in person and give the details and then sign the bills; Incumbent Governor"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/160256/Let the Chief Minister come in person and give the details and then sign the bills; Incumbent Governor"
published_at: "2023-11-07T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549edc75dd52_images_(4).jpeg"
keywords: []
---

# മുഖ്യമന്ത്രി നേരിട്ടെത്തി വിശദാംശങ്ങൾ നൽകട്ടെ, എന്നിട്ട് ബില്ലുകളിൽ ഒപ്പിടാം ; നിലപാടിലുറച്ച്  ഗവർണർ

> **Lead Summary:** മുഖ്യമന്ത്രി നേരിട്ടെത്തി വിശദാംശങ്ങൾ നൽകട്ടെ, എന്നിട്ട് ബില്ലുകളിൽ ഒപ്പിടാം ; നിലപാടിലുറച്ച് ഗവർണർ

## Article Content

മുഖ്യമന്ത്രി നേരിട്ടെത്തി വിശദാംശങ്ങൾ നൽകട്ടെ, എന്നിട്ട് ബില്ലുകളിൽ ഒപ്പിടാം ; നിലപാടിലുറച്ച് ഗവർണർ

മുഖ്യമന്ത്രി നേരിട്ടെത്തി വിശദാംശങ്ങൾ നൽകാതെ ബില്ലുകളിൽ ഒപ്പിടില്ലെന്ന നിലപാട് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഇപ്പോഴും സർക്കാറിന് വ്യക്തതയില്ലന്നും ഗവർണർ കുറ്റപ്പെടുത്തി. ഗവർണർമാർ ബില്ലുകളിൽ അനന്തമായി തീരുമാനം നീട്ടരുതെന്ന സുപ്രീം കോടതി വിമർശനത്തോട് പ്രതികരിക്കാനില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ ബില്ലുകൾ പിടിച്ചു വയ്ക്കുന്നതിനെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/160256/Let the Chief Minister come in person and give the details and then sign the bills; Incumbent Governor)